Monday, August 23, 2010

പാരസെറ്റമോള്‍ കൂടുതല്‍ കഴിക്കുന്നത് കൗമാരക്കാരില്‍ ആസ്ത്മ ഉണ്ടാക്കും


: ചെറിയ പനിയോ,തലവേദനയോ വരുമ്പോള്‍ പാരസെറ്റമോള്‍ കൂടുതലായി കഴിക്കുന്ന ശീലം കൗമാരക്കാരില്‍ അധികമാണെന്നും,ഇത് മൂലം ആസ്ത്മ വരാനുള്ള സാധ്യത വളരെ ഏറെയാണെന്നും ലണ്ടനിലെ ഗവേഷകര്‍ പറയുന്നു.

30,0000 ലധികം വരുന്ന 13 നും, 19 നും ഇടയില്‍ പ്രായമുള്ള കുട്ടികളെ പരീക്ഷണത്തിന് വിധേയമാക്കിയപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്. മാസത്തില്‍ മൂന്ന് തവണ പാരസെറ്റമോള്‍ കഴിക്കുന്നവര്‍ക്ക് ഇത് ഉപയോഗിക്കാത്തവരെക്കാള്‍ അസുഖം വരാന്‍ സാധ്യത കൂടുതലാണെന്നാണവര്‍ കണ്ടെത്തിയത്. ഇത്തരക്കാര്‍ക്ക് ഇടക്കിടെ മൂക്കില്‍ നിന്ന് രക്തം വരാന്‍ സാധ്യതയുണ്ടെന്നും പ്രതിരോധ ശക്തിയെ ഇത് തകരാറിലാക്കുമെന്നും ഇവര്‍ വെളിപ്പെടുത്തി.

പഠനത്തിന്റെ വിശദവിവരങ്ങള്‍ ലണ്ടനിലെ മെഡിക്കല്‍ പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.